Today: 03 May 2024 GMT   Tell Your Friend
Advertisements
ഗാസയിലെ ആശുപത്രി സമുച്ചയത്തില്‍ കൂട്ടക്കുഴിമാടം, 200 മൃതദേഹങ്ങള്‍
Photo #1 - Other Countries - Otta Nottathil - mass_grave_in_gaza_200_deadbodies
ഗാസ: പലസ്തീനിലെ തെക്കന്‍ ഗാസയിലുള്ള ഖാന്‍ യൂനിസിലെ ആശുപത്രി സമുച്ചയത്തിലെ കൂട്ടക്കുഴിമാടം കണ്ടെത്തി. 200 പലസ്തീന്‍കാരുടെ മൃതദേഹങ്ങളാണ് ഇവിടെനിന്നു കിട്ടിയത്. അഞ്ഞൂറോളം പലസ്തീന്‍കാരെ ഇവിടെ കാണാതായിരുന്നു. ഇപ്പോള്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളുടേതും കുട്ടികളുടേതുമാണ്. ആഴ്ചകളോളം ഇസ്രയേല്‍ സേനയുടെ നിയന്ത്രണത്തിലായിരുന്നു ഈ ആശുപത്രി.

അതേസമയം, തെക്കന്‍ ഗാസയിലെ റഫയില്‍ വീടുകള്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ്. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 13 കുട്ടികളും 2 സ്ത്രീകളും കൊല്ലപ്പെട്ടു. അഭയാര്‍ഥികള്‍ താമസിക്കുന്ന പാര്‍പ്പിടസമുച്ചയങ്ങളിലാണു ബോംബിട്ടത്. വെള്ളിയാഴ്ച റഫയില്‍ ബോംബാക്രമണത്തില്‍ 6 കുട്ടികള്‍ ഉള്‍പ്പെടെ 9 പേരും കൊല്ലപ്പെട്ടിരുന്നു. ബോംബിങ്ങില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിയിട്ടുണ്ട്.

ഇതിനിടെ, വടക്കന്‍ ഗാസയില്‍ ഭക്ഷണവിതരണം ഇതിനിടെ പുനരാരംഭിച്ചു. ഒക്ടോബറിനു ശേഷം ഇതാദ്യമാണ് ഇവിടെ സഹായവിതരണം സാധ്യമാകുന്നത്.
- dated 21 Apr 2024


Comments:
Keywords: Other Countries - Otta Nottathil - mass_grave_in_gaza_200_deadbodies Other Countries - Otta Nottathil - mass_grave_in_gaza_200_deadbodies,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us